അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ആകാം

April 24, 2021 - 10:36 pm

ആലപ്പുഴ: ദേശീയ തലത്തിലുള്ള എന്‍.എസ്.ക്യൂ.എഫ്. ആന്റ് എന്‍.സി.വി.ഇ.റ്റി. അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ (സി.ഇ.റ്റി) ആകാനുള്ള പരിശീലനത്തിന് അസാപ് കേരള അവസരമൊരുക്കുന്നു. നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ പ്രകാരമുള്ള നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍ ആറ് കോഴ്‌സിലാണ് പരിശീലനം. 60% പ്രാക്ടിക്കല്‍ പരിശീലനമടങ്ങിയ 156 മണിക്കൂര്‍ പരിശീലനത്തിന് ഏപ്രില്‍ അവസാനത്തോടെ തുടക്കമാകും. ജില്ലയിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരിനോടനുബന്ധിച്ചാകും പരിശീലനം. ഓണ്‍ലൈന്‍ മോഡിലാണ് തുടക്കത്തില്‍ പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി, സോഫ്റ്റ് സ്‌കില്‍സ്, എംപ്ലോയബിലിറ്റി, ലീഡര്‍ ഷിപ്പ് ആന്റ് ടീം ബില്‍ഡിംഗ് തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ഈ പരിശീലനം പ്രൊഫഷണല്‍ സെര്‍ട്ടിഫിക്കേഷനോടു കൂടിയ മികച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍/എംപ്ലോയബിലിറ്റി പരിശീലകരാകുവാനും മറ്റ്  പ്രൊഫെഷനലുകള്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനത്തിനും ഇംഗ്ലീഷ് ഭാഷ നിപുണ്യതക്കും ഉപകരിക്കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് ഫോണ്‍: 9495999647.  www.asapkerala.gov.in. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *