കേരളത്തില്‍ പത്തിലേറെ സീറ്റില്‍ വിജയിക്കാനാകുമെന്ന് ബി.ജെ.പി

തിരുവനന്തപുരം: കേരളത്തില്‍ പത്തിലേറെ സീറ്റില്‍ വിജയിക്കാനാകുമെന്ന അവകാശവാദവുമായി ബി.ജെ.പി കോര്‍ കമ്മിറ്റി. പതിനെട്ട് മുതല്‍ ഇരുപത് ശതമാനം വരെ വോട്ട് വിഹിതം നേടുമെന്നും 23/04/21 വെളളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി വിലയിരുത്തി.

12 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. പാര്‍ട്ടി വോട്ടുകള്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ പോയിട്ടില്ലെന്നാണ് ബി.ജെ.പി പറയുന്നത്.

അതേസമയം ചില സ്ഥലങ്ങളില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ പ്രവര്‍ത്തനം മോശമായിരുന്നെന്നും കോര്‍ കമ്മിറ്റി വിലയിരുത്തി.

നിലവില്‍ കേരളത്തില്‍ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയ്ക്കുള്ളത്. മേയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →