റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗം: ആയുര്‍ രക്ഷാക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും

April 22, 2021 - 10:23 pm

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ച് ആയുർരക്ഷ ക്ലിനിക്കുകൾ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും നടത്താന്‍  ഭാരതീയ ചികിത്സാ വകുപ്പ് തീരുമാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എസ്.ഷീബ അറിയിച്ചു. 60 വയസ്സിൽ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള  സുഖായുഷ്യം പദ്ധതി, ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രതിരോധത്തിനുള്ള അമൃതം പദ്ധതി, കാറ്റഗറി എ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം പദ്ധതി, കോവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനർജനി പദ്ധതി എന്നിവയാണ് ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി നടത്തപ്പെടുന്നത്. 

ജില്ലയിൽ കാറ്റഗറി എ യിൽ പെട്ട കോവിഡ് രോഗികൾക്ക് ഭേഷജം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നുണ്ട്. കോവിഡ് മുക്തരായവർക്ക് പുനർജനി പദ്ധതി മുഖേനയും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധത്തിനായി ഭാരതീയ ചികിത്സ വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംശയ നിവാരണത്തിനായി ഫോൺ:0477-2252377.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *