കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി, ഏപ്രിൽ 22 നു തന്നെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.

ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് വിലയിരുത്തി. വിഷയത്തിൽ ഏപ്രിൽ 22 നു തന്നെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു.

വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം