റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെയ് 1 മുതല്‍ രാജ്യത്തെ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യും

April 19, 2021 - 9:39 pm

ന്യൂഡൽഹി: മെയ് 1 മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനം. പൊതുവിപണിയിലും വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്.നിര്‍മ്മാതാക്കള്‍ പകുതി വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കും. രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായകമായ തീരുമാനം 19/04/21 തിങ്കളാഴ്ച പുറത്തെത്തിയത്.

വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാംഘട്ടം ഉദാരവും ത്വരിതവുമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് മുന്‍നിര പോരാളികളേയും രണ്ടാം ഘട്ടത്തില്‍ 60 വയസ് കഴിഞ്ഞവരേയും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരേയുമാണ് പരിഗണിച്ചിരുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിദഗ്ധ ഡോക്ടര്‍മാരുമായും ഫാര്‍മസി കമ്പനികളുമായും ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *