കായംകുളം: വളളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വളളികുളം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രാഥമീക ചോദ്യം ചെയ്യലിന് ശേഷം 2021 ഏപ്രില്‍ 18 ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി
കായംകുളം വളളികുന്നത്ത് 15 കാരന്‍ അഭിമന്യുവിനെ കഴിഞ്ഞ വിഷുദിനത്തില്‍ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ ഉള്‍പ്പെട്ട രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യ പ്രതിയായ സജയ് ജിത്ത്, സഹായി ജിഷ്ണു എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

