റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സ്വന്തം മണ്ഡലമായ ഗാസിയാബാദില്‍ ഒരു കോവിഡ് രോഗിക്കു ചികിത്സാസൗകര്യം ലഭ്യമാക്കണമെന്ന അഭ്യര്‍ഥന റീ ട്വീറ്റ് ചെയ്ത് പണി വാങ്ങി കേന്ദ്രമന്ത്രി വി.കെ. സിങ്. എന്റെ സഹോദരന് ഒരു ആശുപത്രിക്കിടക്ക വേണം -എന്ന ട്വിറ്റര്‍ സന്ദേശം ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിനെ ടാഗ് ചെയ്ത് മന്ത്രി റീ ട്വീറ്റ് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. അതോടെ സിങിന്റെ സഹോരനാണ് ആശുപത്രിയിലുള്ളതെന്ന് ധരിച്ച ജനങ്ങള്‍, ഉന്നത സ്വാധീനമുള്ളവരുടെ ബന്ധുക്കള്‍ക്കു മാത്രമേ ചികിത്സാസൗകര്യം കിട്ടുകയുള്ളൂ എന്നും സാധാരണക്കാരന് അതു സ്വപ്‌നമായി അവശേഷിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.രാജ്യത്തെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥയുടെ തെളിവെന്നും ഇതിന് അര്‍ത്ഥം നല്‍കി ചിലര്‍. അതിനിടെ, തന്റെ രക്തബന്ധത്തിലുള്ളയാളല്ലെന്നും മണ്ഡലത്തിലുള്ള ഒരാളെ സഹോദരനായി കണ്ട് അധികൃതരോടു സഹായാഭ്യര്‍ഥന നടത്തുകയാണു ചെയ്തതെന്നും മന്ത്രി വി.കെ. സിങ് പിന്നീടു വിശദീകരിച്ചു. ഒപ്പം അദ്ദേഹം തന്റെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *