തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു.