റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട് , സനു മോഹൻ മൂകാംബികയിൽ നിന്ന് ഗോവയിലേക്ക് കടന്നതായി സൂചന

April 18, 2021 - 9:44 am

കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറി അധികൃതര്‍ 17/04/21 ശനിയാഴ്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.

അതേസമയം, വൈഗയുടെ പിതാവ് സനു മോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. 18/04/21 ഞായറാഴ്ച രാവിലെ വരെ കൃത്യമായ വിവരം പോലീസിനു കിട്ടിയിട്ടില്ല. ഇയാൾ ഗോവയിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

സനു മോഹന്‍ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *