നൂറ് പുതിയ ആശുപത്രികളില്‍ സ്വന്തമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: പിഎം കെയര്‍ ഫണ്ടിന്റെ കീഴില്‍ രാജ്യത്ത് നൂറ് പുതിയ ആശുപത്രികളില്‍ സ്വന്തമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, വിദൂര സ്ഥലങ്ങളിലുള്ള 100 ആശുപത്രികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ധ മെഡിക്കല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതാധികാര സമിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ പിഎം കെയര്‍ ഫണ്ടിന്റെ കീഴില്‍ 162 പ്രഷര്‍ സിങ് അഡ്സോപ്ക്ഷന്‍ പ്ലാന്റുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, യുപി, ഡല്‍ഹി, ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ 12 സംസ്ഥാനങ്ങളില്‍ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി

Share
അഭിപ്രായം എഴുതാം