കൊവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

May 12, 2021

ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരത്തിലൊു വിശേഷണം അടിസ്ഥാന രഹിതമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വകഭേദം എന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം 12/05/21 ബുധനാഴ്ച അറിയിച്ചു. ഡബ്ലുഎച്ച്ഒ ഇത്തരമൊരു പ്രസ്താവന …

സംസ്ഥാനങ്ങൾക്കായി 53.25 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ ലഭിക്കും

May 8, 2021

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കായി 53.25 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 1,84,070 ഡോസ് വാക്‌സിനാണ് അനുവദിച്ചത്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് 6.03 ലക്ഷം ഡോസും കര്‍ണാടകയ്ക്ക് 3.01 ലക്ഷം ഡോസും വാക്‌സിന്‍ വിതരണം ചെയ്യും. മൂന്ന് ദിവസത്തിനകം …

കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

May 6, 2021

ന്യൂഡൽഹി : കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് 05/05/21 ബുധനാഴ്ച പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പറയുന്നത്. അതേ സമയം, അതിതീവ്ര രോഗവ്യാപനം …

നൂറ് പുതിയ ആശുപത്രികളില്‍ സ്വന്തമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആരോഗ്യ മന്ത്രാലയം

April 16, 2021

ന്യൂഡല്‍ഹി: പിഎം കെയര്‍ ഫണ്ടിന്റെ കീഴില്‍ രാജ്യത്ത് നൂറ് പുതിയ ആശുപത്രികളില്‍ സ്വന്തമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, വിദൂര സ്ഥലങ്ങളിലുള്ള 100 ആശുപത്രികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ധ മെഡിക്കല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതാധികാര സമിതി മന്ത്രാലയത്തോട് …

കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും ചണ്ഡീഗഢിലേക്കും അയക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

September 7, 2020

തിരുവനന്തപുരം: കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലേക്കും അയക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. മരണനിരക്ക് കുറയ്ക്കല്‍ ലക്ഷ്യമിട്ട് കോവിഡ് 19 വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങി പൊതുജനാരോഗ്യ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സംഘം സംസ്ഥാനത്തെ/കേന്ദ്രഭരണപ്രദേശത്തെ …

കൊവിഡ് 19 പരിശോധനയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കി

September 5, 2020

ലളിതമായ പരിശേധനാ നടപടിക്രമവും ഇതാദ്യമായി ‘ഓണ്‍-ഡിമാന്‍ഡ്’ പരിശോധനയും തിരുവനന്തപുരം:ഇന്ത്യയുടെ ദൈനംദിന പരിശോധനാ ശേഷിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടായി. തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിനം 11.70 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി. രാജ്യത്താകമാനം ഇതുവരെ 4 കോടി, 77 ലക്ഷം പരിശോധനകളാണു നടത്തിയത്. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന 1647 പരിശോധനാ ലബോറട്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പുതുക്കിയ പരിശോധനാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. കോവിഡ് -19 ദേശീയ സന്നദ്ധ സേനയുടെ ശുപാര്‍ശകള്‍ പ്രകാരം, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധനാ പ്രക്രിയയെ കൂടുതല്‍ ലളിതമാക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലുള്ള പരിശോധന സുഗമമാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും നടപടികള്‍ അനായാസമാവുകയും ചെയ്യും. ഇതാദ്യമായി, കൂടുതല്‍ ലളിതമായ രീതികള്‍ക്കൊപ്പം, ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ‘ഓണ്‍-ഡിമാന്‍ഡ്’ പരിശോധന ലഭ്യമാക്കുന്നു. വിവിധ ക്രമീകരണങ്ങളില്‍ ടെസ്റ്റുകളുടെ തിരഞ്ഞെടുപ്പ് (മുന്‍ഗണന ക്രമത്തില്‍) താഴെ വിശദീകരിക്കുന്നു: എ.) കണ്ടെയ്ൻമെന്റ് സോണുകളില്‍ പതിവ് നിരീക്ഷണം, പ്രവേശന സ്ഥലങ്ങളില്‍ സ്‌ക്രീനിംഗ്: ടെസ്റ്റ് ചോയ്‌സ് (മുന്‍ഗണന ക്രമത്തില്‍): i. ദ്രുത ആന്റിജന്‍ ടെസ്റ്റ് (ആര്‍എറ്റി) [അറ്റാച്ചുചെയ്ത അല്‍ഗോരിതം അനുസരിച്ച്] ii. ii. ആര്‍റ്റി-പിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അല്ലെങ്കില്‍ സിബിഎന്‍എഎറ്റി. 1. ആരോഗ്യ പരിപാലന തൊഴിലാളികളും മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ രോഗലക്ഷണങ്ങളുമുള്ള (ഐഎല്‍ഐ – ഇന്‍ഫ്‌ളുവന്‍സാ ലൈക് ഇല്‍നസ്സ് – ലക്ഷണങ്ങളും) കേസുകള്‍. 2. ലബോറട്ടറി സ്ഥിരീകരിച്ചതും ഉയര്‍ന്ന അപകടസാധ്യതയുള്ളതുമായ (65 വയസ് പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷിയില്ലാത്തവര്‍, രോഗാവസ്ഥയുള്ളവര്‍ മുതലായവ) രോഗികളുമായി നേരിട്ടു സമ്പര്‍ക്കമുള്ളതും രോഗലക്ഷണങ്ങളില്ലാത്തവരും അഞ്ചു മുതല്‍ 10 ദിവസം വരെ സമ്പര്‍ക്കമുണ്ടായവരമായ എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുക) 3. ഉയർന്ന റിസ്ക് ഉള്ള എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത, കണ്ടെയ്ൻമെന്റ് സോണുകളിലുള്ള എല്ലാ വ്യക്തികളും (65 വയസ്സ് ആയവര്‍, മറ്റു രോഗങ്ങളുള്ളവര്‍ മുതലായവര്‍). ബി.) കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണമില്ലാത്ത പ്രദേശങ്ങളില്‍ പതിവ് നിരീക്ഷണം: ടെസ്റ്റ് ചോയ്‌സ് (മുന്‍ഗണന ക്രമത്തില്‍): i. ആര്‍റ്റി-പിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അല്ലെങ്കില്‍ സിബിഎന്‍എഎറ്റി. ii. ദ്രുത ആന്റിജന്‍ ടെസ്റ്റ് (ആര്‍എറ്റി) 4. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര യാത്രയുടെ ചരിത്രമുള്ള, രോഗലക്ഷണമുള്ള (ഐഎല്‍ഐ-ഇന്‍ഫ്‌ളുവന്‍സാ ലൈക് ഇല്‍നസ്സ്- ലക്ഷണങ്ങള്‍) എല്ലാ വ്യക്തികളും 5. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും (ഐഎല്‍ഐ ലക്ഷണങ്ങള്‍). 6. രോഗലക്ഷണമുള്ള (ഐഎല്‍ഐ ലക്ഷണങ്ങളും) എല്ലാ ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ / മുന്‍നിര ജീവനക്കാര്‍, നിയന്ത്രണത്തിലും ലഘൂകരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍. 7. അസുഖം കഴിഞ്ഞ് 7 ദിവസത്തിനുള്ളില്‍ മടങ്ങിയെത്തിയവരും കുടിയേറ്റക്കാരും. 8. രോഗലക്ഷണമില്ലാത്ത എല്ലാ ഹൈ-റിസ്‌ക് കോണ്‍ടാക്റ്റുകളും (കുടുംബത്തിലെയും ജോലിസ്ഥലത്തിലെയും കോണ്‍ടാക്റ്റുകള്‍, 65 വയസ്സ് പ്രായമായവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുതലായവര്‍) സി.) ആശുപത്രികളില്‍: ടെസ്റ്റ് ചോയ്‌സ് (മുന്‍ഗണന ക്രമത്തില്‍): …