റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്

April 15, 2021 - 6:19 pm

ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്. 4,201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്.

കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 15/04/21 വ്യാഴാഴ്ച മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ഏപ്രിൽ 14 ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *