റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ

April 14, 2021 - 9:33 am

മുംബൈ: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപപകമായ സാഹചരത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 2021 ഏപ്രില്‍ 14 ബുധനാഴ്ച രാത്രി 8 മുതല്‍ നിരോധാജ്ഞ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മെയ് 1 വരെയാണ് നിരോധനാജ്ഞ. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവും. രാവിലെ 7 മുതല്‍ രാത്രി 7 വരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. കോവിഡ് രോഗികള്‍ അപകടമായ രീതിയിൽ വര്‍ദ്ധിക്കുകയാമെന്നും ‘യുദ്ധം’ വീണ്ടും തുടങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 വ്യാപിപ്പിക്കും.

ഒഴിച്ചുകൂടാനാവത്ത ആവശ്യങ്ങള്‍ക്കു വേണ്ടിയുളള യാത്രകള്‍ മാത്രമേ അനുവദിക്കൂ. നാലുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും താക്കറെ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. അതേസമയം പൊതുഗതാഗതം നിര്‍ത്തിവയ്ക്കില്ലെന്നും മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍ മാധ്യമങ്ങള്‍ ഇ-കൊമേഴ്‌സ് ഇന്ധന വിതരണം എന്നിവ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ യാത്രകള്‍ക്കു വേണ്ടി മാത്രമേ ബസുകളിലും ട്രെയിനുകളിലും ആളുകള്‍ സഞ്ചരിക്കാവൂ എന്നും നിര്‍ദ്ദേശിച്ചു.

കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. മഹാമാരി ആരംഭിച്ചശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ 60,000 കടന്നു. 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 31,624 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6 ലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. മുംബൈയില്‍ മാത്രം 7898പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *