തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെയുളള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയിയത് ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യ മന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നും ഉത്തരവിലുണ്ട്
എന്നാല്‍ മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം പരിഗണിക്കാതെയും വസ്തുതകള്‍ പൂര്‍ണമായി അപഗ്രഥിക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ലോകായുക്തയുടെ ഉത്തരവില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും, ആരോപണം നേരത്തെ ഹൈക്കോടതിയും ഗവര്‍ണറും പരിശോധിച്ചതാണെന്നും ഹര്‍ജിയില്‍ ഉണ്ട്. ഇതൊന്നും പരിഗണിക്കാതെയുളള ഉത്തരവ് ഏകപക്ഷീയമാണെന്നാണ് വാദം . എന്നാല്‍ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് മറ്റൊരു വാദം.