കോഴിക്കോട്: എന്‍.ഡി.എയ്ക്ക് ഇത്തവണ ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൂക്കു മന്ത്രിസഭയായിരിക്കുമെന്നും അങ്ങനെ വന്നാല്‍ ആരെയും പിന്തുണയ്ക്കാതെ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 11/04/21 ഞായറാഴ്ച ഒരു പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇത്തവണ എന്‍.ഡി.എയ്ക്ക് ഉറച്ച പ്രതീക്ഷയാണുള്ളത്. കേരള രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായക സ്ഥാനത്തേക്കു വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികള്‍ക്കെതിരെയും ശക്തമായ ബദല്‍ ഉയര്‍ന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. കൂടാതെ ഇടത്-വലത് മുന്നണികള്‍ക്ക് പ്രതീക്ഷിച്ച പോലെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
തൂക്കുമന്ത്രിസഭ ഉണ്ടാവാനാണ് ഇത്തവണ സാധ്യത. തൂക്കു മന്ത്രിസഭ വന്നാല്‍ ആരെയും പിന്തുണയ്ക്കില്ല. മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യം,’ സുരേന്ദ്രന് പറഞ്ഞു.

