റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 311, രോഗമുക്തി 232

April 10, 2021 - 8:46 pm

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 10ന് 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ കോവിഡ് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം മൂലം 301 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 34 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍, പട്ടത്താനം ഭാഗങ്ങളില്‍ നാലു വീതവും ഇരവിപുരം, പള്ളിത്തോട്ടം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി- 13, പുനലൂര്‍-ഒന്‍പത്, പരവൂര്‍-ഏഴ്, കൊട്ടാരക്കര-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-27, ഓച്ചിറ-19, തെന്മല-14, ആദിച്ചനല്ലൂര്‍-12, ശൂരനാട് സൗത്ത്-11, നെടുമ്പന-ഏഴ്, ഇടമുളയ്ക്കല്‍, കരവാളൂര്‍, തൃക്കോവില്‍വട്ടം, പത്തനാപുരം പ്രദേശങ്ങളില്‍ ആറു വീതവും അഞ്ചല്‍, ഇട്ടിവ, ഏരൂര്‍, കുണ്ടറ, കുളക്കട, കുളത്തൂപ്പുഴ, കൊറ്റങ്കര, ക്ലാപ്പന, ചിതറ, ചിറക്കര എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, തൊടിയൂര്‍, വെളിയം, ശാസ്താകോട്ട, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ നാലു വീതവും ഉമ്മന്നൂര്‍, പിറവന്തൂര്‍, വെളിനല്ലൂര്‍, പൂതക്കുളം, പൂയപ്പള്ളി, മയ്യനാട് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *