അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്തു കേസുകളിലും കിഫ്ബിയുടെ ഭരണ ഘടനാ വിരുദ്ധ നിലപാടിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെങ്കിലും അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകടത്തിലും ഡോളര്‍ കടത്തിലും പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. മുഖ്യ മന്ത്രിയുടെ ഓഫീസിലുളളവരാണ് പിടിയിലായത്. എന്നിട്ടും മുഖ്യമന്ത്രിക്കെതിരെ ചോദ്യം ചോദിച്ചെന്ന് പറഞ്ഞാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുത്തത്. അതുകൊണ്ട് അടിസ്ഥാന കേസ് ഇല്ലാതാക്കാന്‍ കഴിയുമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്ന് അവര്‍ ചോദിച്ചു. ഭദ്രകാളി അസുര നിഗ്രഹത്തിന് വരുമ്പോള്‍ പിശാചിനെ കാട്ടി പേടിപ്പിക്കാനാവുമോ അവര്‍ ചോദിച്ചു.

കിഫ്ബിയുടെ മോഡലിനെയല്ല അത് നടപ്പാക്കുന്നതിലെ ഭരണഘടനാ വിരുദ്ധതയെയാണ് എതിര്‍ക്കുന്നതെന്നും വാചക കസര്‍ത്തുകള്‍ കൊണ്ട് മന്ത്രി

തോമസ് ഐസക്കിന് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാം. എന്നാല്‍ കിഫ്ബിക്കതിരായ നടപടികളില്‍ നിന്ന് രക്ഷപെടാനാകില്ല. പെട്രോള്‍ വിലക്കയറ്റം കേന്ദ്രം മാത്രം സൃഷ്ടിക്കുന്നതാണെന്ന് പ്രചരണം തെറ്റാണ് വിലകുറയ്ക്കണമെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വിചാരിക്കണം. അതിന് തയ്യാറുണ്ടോയെന്നതാണ് പ്രശ്‌നം. എന്തെല്ലാം കോണ്‍ഗ്രസ് പറഞ്ഞാലും അവര്‍ ഇതുമുന്നണിയുടെ ബിടീം മാത്രമാണ്. സംസ്ഥാനത്തിന് എയിംസ് കിട്ടും. ഒരു എംല്‍എയേയും എംപിയേയും ബിജെപിക്ക് തരാതിരുന്നിട്ടും കേരളത്തിന് അവഗണനയില്ലാതെ വികസനങ്ങള്‍ നല്‍കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →