ജിഎസ്ടിയില്‍ മാര്‍ച്ചില്‍ സമാഹരിച്ചത് 1.23 ലക്ഷം കോടി രൂപ

ന്യൂ ഡല്‍ഹി: ജിഎസ്ടിയില്‍ എക്കാലത്തേയും ഉയര്‍ന്ന വരുമാനമായ 1.23 ലക്ഷം കോടിരൂപ 2021 മാര്‍ച്ചില്‍ സമാഹരിച്ചതായി സര്‍ക്കാര്‍. സര്‍വ കാല റെക്കാര്‍ഡാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 27 ശതമാനം വര്‍ദ്ധനയാണിത്. ഇതിന് മുമ്പ് 2021 ജനുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. 1,19,875 കോടിരൂപ .2020 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്കുമുകളിലാണ് .കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തീകാഘാതത്തില്‍ നിന്നുളള തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുളള ജിഎസ്ടി വരുമാനം 1827.94 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇത് 1474.25 കോടിയായിരുന്നു. 24 ശതമാനം വര്‍ദ്ധനയാണിത് .കേന്ദ്ര ജിഎസ്ടി വഴി 22,973 കോടി രൂപയും സംസ്ഥാന ജിഎസ്ടി വഴി 29,329 കോടി രൂപയും സംയോജിത ജിഎസ്ടി വഴി 62,842 കോടി രുപയും സെസ് വഴി 8757കോടി രൂപയും ആണ് സമാഹരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →