റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാവ്‌ലിൻ കേസിൽ ക്രൈം നന്ദകുമാറിന്റെ മൊഴി ഇ ഡി 31/03/21 ബുധനാഴ്ച രേഖപ്പെടുത്തും

March 31, 2021 - 10:12 am

കൊച്ചി : എസ് എൻ സി ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ്. 31/03/21 ബുധനാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി ലാവലിന്റെയും കള്ളപ്പണം വെളുപ്പിക്കൽ പരാതിയിലും കൂടുതൽ തെളിവുകൾ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻപ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകൾ വാങ്ങിയിരുന്നു. മൂന്നാം തവണയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളായ എം എ ബേബി, തോമസ് ഐസക് തുടങ്ങിയവർക്കെതിരെ 2006 ലായിരുന്നു നന്ദകുമാർ ഡിആർഐക്ക് പരാതി നൽകിയത്. ഈ പരാതിയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *