റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

March 31, 2021 - 9:09 am

കുറ്റിയാടി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അടുക്കത്ത് തെയ്യമ്പാടി നവാസിന്റെ മകന്‍ റിഷാനാണ് മരിച്ചത്‌. കുറ്റിയാടി തട്ടാര്‍കണ്ടിത്താഴെ കടവില്‍ 30/03/2021 ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ സംഭവം. കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിയാടി ഗവ.ഹൈസ്‌കൂള്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ‌31/03/21 ബുധനാഴ്ച ഉച്ചക്ക്‌ മരുതോങ്കര ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്‌: ഫാത്തിമ പൈക്കളങ്ങാടി, സഹോദരങ്ങള്‍: ഫിറോസ്‌, ഫൈസല്‍,ആദില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *