തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ആവേശം വര്‍ദ്ധിപ്പിക്കാനായി മോദിയും ,പ്രിയങ്കയും 30/03/21 ചൊവ്വാഴ്ച കേരളത്തിലെത്തുന്നു. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് കോട്ടമൈതാനിയില്‍ പ്രസംഗിക്കും. ജില്ലയിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രധാന മന്ത്രിക്കൊപ്പം വേദിയിലുണ്ടാവും. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് രാവിലെ 9 മുതല്‍ ഉച്ചക്ക 2 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍ര്‍പ്പെടുത്തി.
രണ്ടുദിവസത്തെ പ്രചരണ പരിപാടികള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. കായംകുളം നിയോജക മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് പ്രിയങ്ക ആദ്യം പങ്കെടുക്കുക. ആലപ്പുഴ ,കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തുന്നത്. വലിയതുറയില്‍ റോഡ്ഷോയിലും പങ്കെടുക്കും തൃശൂര്‍, എറണാകുളം ജില്ലകളിലാണ് നാളത്തെ പര്യടനം.

