മുംബൈ: രണ്ടാമത്തെ കൊറോണാ വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും രംഗത്ത്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഇ ആദര്‍ പൂനാവാല അറിയിച്ചു. കോവോവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിന്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അമേരിക്കയുടെ വാക്‌സിന്‍ കമ്പനിയായ നോവാവാക്‌സുമായി സഹകരിച്ചാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആദര്‍ പറഞ്ഞു.
പരീക്ഷണഘട്ടത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസുകളോട് 89 ശതമാനം ഫലപ്രാപ്തിയാണ് കോവോവാക്‌സ് കാണിച്ചതെന്നും സെറം ഉറപ്പ് നല്‍കുന്നു.