റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂരം സംഘാടക സമിതിയില്‍ തര്‍ക്കം. ജില്ലാകളക്ടര്‍ വിളിച്ച യോഗം ബഹിഷ്‌ക്കരിച്ചു

March 28, 2021 - 11:07 am

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് സംഘാടക സമിതി പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ കളക്ടര്‍ വിളിച്ച യോഗം സംഘാടക സമിതി ബഹിഷ്‌ക്കരിച്ചു.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പൂരവും എക്‌സിബിഷനും നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് എക്‌സിബിഷന്‍ ആരംഭിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന പാശ്ചാത്തലത്തില്‍ എക്‌സിബിഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ദിനംപ്രതി 200 സന്ദര്‍ശകര്‍ക്കേ എക്‌സിബിഷന് അനുമതി ഉളളു.

ഇതിനെതിയെയുളള പ്രതിഷേധം ശക്തമാക്കുകയാണ് സംഘാടക സമിതി. നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരം ഉപേക്ഷിക്കുമെന്നും സംഘാടക സമിതി വ്യതക്തമാക്കി. സാധാരണ ഗതിയില്‍ ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് പൂരം നടത്തിപ്പിന് തുക കണ്ടെത്തുന്നത്. എക്‌സിബിഷന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരം നടത്തിപ്പിനെതന്നെ ബാധിക്കുമെന്നാണ് സംഘാടക സമിതിയുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *