റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല യുവതി പ്രവേശനം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

March 24, 2021 - 3:53 pm

തൃപ്പൂണിത്തുറ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അമിത് ഷാ . ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത്ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളെ നേരിട്ടത് അതിക്രൂരമായിട്ടാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാവുമെന്നും അമിത്ഷാ പറഞ്ഞു. 24/03/21 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സംസ്ഥാനസര്‍ക്കാര്‍ നടപടിയേയും അമിത്ഷാ വിമര്‍ശിച്ചു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുന്നത് രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നോയെന്നും പിണറായി വ്യക്തമാക്കണം’ അമിത്ഷാ പറഞ്ഞു.

കേരളത്തില്‍ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം എന്നത് മാദ്യമസൃഷ്ടിയാണെന്നും ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും അമിത് ഷാ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *