റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങൾ സംശയാസ്പദമെന്ന് പിണറായി വിജയൻ

March 24, 2021 - 3:43 pm

തിരുവനന്തപുരം: എന്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനേയും ഇടതുപക്ഷത്തേയും എന്‍എസ്എസ് തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി പറഞ്ഞു. നാട്ടില്‍ അത്തരമൊരു പ്രതികരണമുണ്ടെന്ന് സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്‍എസ്എസിനോട് തനിക്കോ സര്‍ക്കാരിനോ പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി 24/03/21 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിനെതിരായുള്ള ചില ഇടതുപക്ഷ നേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ലോകത്തുള്ള ബഹുഭൂരിപക്ഷ ജനങ്ങളും അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രസാതാവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *