റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: സൈന്യം രണ്ട് ഭീകരരെ വധിച്ചു

March 22, 2021 - 12:05 pm

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ തയിബ ഭീകരരാണ് മരിച്ചതെന്ന് കശ്മീര്‍ സോണ്‍ ഐ ജി പി വിജയ് കുമാര്‍ പറഞ്ഞു. ഷോപ്പിയാന്‍ ജില്ലയിലെ മുനിഹല്‍ മേഖലയിലാണ് ഞായറാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മണിഹില്‍ ബറ്റാപുര പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരുന്നു.തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *