ഭോപ്പാല്‍: ബലാല്‍സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ . 2021 മാര്‍ച്ച് 19 വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം .ഭര്‍ത്താവ് ജോലിക്കുപോയ സമയം യുവതിയും 13കാരനായ മകനും തനിയെയാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ കവര്‍ച്ചക്കാരന്‍ കയറിയതാണെന്ന് ഭയന്ന മകന്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു. ഈ സമയത്ത് പ്രതി യുവതിയെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് സബ്ഇന്‍സ്‌പെക്ടര്‍ ധര്‍മ്മേന്ദ്രസിംഗ് രജ്പുത്ത് പറഞ്ഞു.
അതിനിടെ കട്ടിലില്‍ കരുതി വച്ച കത്തിയെടുത്ത് യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതിയും നല്‍കി. സംഭവ സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമീക പരിശോധനക്കുശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സജ്ജയ്ഗാന്ധി മെഡിക്കല്‍ കോലളജിലേക്കും മാറ്റി. പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിന് കേസെടുത്തു. യുവതിക്കെതിരെ പ്രതിയും പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.



