റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലശ്ശേരിയും ഗുരുവായൂരും ഉൾപ്പടെ മൂന്നിടത്ത് എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തളളി

March 20, 2021 - 4:01 pm

കണ്ണൂര്‍: തലശ്ശേരിയും ഗുരുവായൂരും ഉൾപ്പടെ മൂന്നിടത്ത് എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തളളി. തലശ്ശേരി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രികയാണ് തള്ളിയത് . ഇതോടെ ബിജെപിക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയായി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല.

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടാണ് എന്‍ ഹരിദാസ് പത്രികക്കൊപ്പം നല്‍കാനുള്ള ഫോം( എ) കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 22,125 വോട്ട് നേടിയ മണ്ഡലമാണ് തലശ്ശേരി.

ഗുരുവായൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി നിവേദിതയുടെ പത്രികയാണ്​ തള്ളിയത്​. മഹിള മോർച്ച അധ്യക്ഷയാണ്​ നിവേദിത. സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്തതാണ്​ പത്രിക തള്ളാനുള്ള കാരണം.

ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്. എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.

ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല.

യുഡിഎഫിന്റെ ഡി കുമാറും എല്‍ഡിഎഫിന്റെ എ രാജയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം എന്ന സ്ഥിതിയിലേക്ക് മാറും. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പിന്തുണക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ 6232 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതിന് മുമ്പ് 4078 വോട്ടുകള്‍ക്കും. അതുകൊണ്ട് തന്നെ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎ വോട്ടുകള്‍ ആര്‍ക്കെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *