തൃശ്ശൂർ: തൃശൂർ തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മനോവിഭ്രാന്തിയുള്ള വ്യക്തിയുടെ അതിക്രമം. മുതിർന്ന സിപിഐഎം നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോൺ പ്രസംഗിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ ആൾ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. 20/03/21 ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവം.
ബേബി ജോൺ പ്രസംഗം തുടങ്ങി അൽപ സമയത്തിനകം വേദിയിലേയ്ക്കെത്തിയ ഒരാൾ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം.



