റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിത സന്ദേശവുമായി പ്രദര്‍ശനശാല

March 20, 2021 - 9:39 pm

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ പ്രചരണാര്‍ത്ഥം ജില്ലാ ശുചിത്വമിഷന്‍ ഇരവിപുരം നിയോജകമണ്ഡലത്തില്‍ മാതൃക പ്രദര്‍ശനശാല സജ്ജീകരിച്ചു.  തിരഞ്ഞെടുപ്പ് പ്രചരണത്തിലും നടത്തിപ്പിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും പുനരുപയോഗപ്രദമായ മാതൃകകള്‍  ഉള്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരം പ്രദര്‍ശനശാലകള്‍  സജ്ജീകരിക്കുന്നത്. മുഖത്തല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെയും മയ്യനാട് ഗ്രാമ പഞ്ചായത്തിലെയും ജീവനക്കാരുടെ സഹകരണത്തോടെ കൊട്ടിയം ജംഗ്ഷനിലാണ് മാതൃക പ്രദര്‍ശനശാല സജ്ജമാക്കിയത്.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ ഇത്തരം പ്രദര്‍ശനശാലകള്‍  ക്രമീകരിക്കും. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണനാണ്  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *