റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2024ന് മുന്‍പായി സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം

March 18, 2021 - 12:13 pm

ന്യൂഡല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുടെ താല്കാലിക ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം. സെന്‍സസിന്റെ ആദ്യഘട്ടം 202122 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പ് 2022-23 വര്‍ഷത്തിലും ആരംഭിക്കും. താല്കാലിക സെന്‍സസ് 2023-24 ന് മുമ്പായി പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യഘട്ട സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പുതുക്കലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നിര്‍ത്തിവച്ചിരുന്നു. അവസാനമായി 2011 ലാണ് സെന്‍സസ് എടുത്തത്. 119 കോടി ജനങ്ങള്‍ ഉള്‍പ്പെടുന്ന ഡാറ്റാബേസ് 2015ലാണ് പുതുക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *