റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടര്‍ പട്ടികയിലെ അപാകത; അന്വേഷണ സംഘത്തെ നിയോഗിച്ചു

March 18, 2021 - 10:17 pm

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ അപാകത ഉണ്ടെങ്കില്‍ അന്വേഷിക്കുന്നതിന് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ധരും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചു. പത്തനാപുരം എല്‍.ആര്‍ തഹസീല്‍ദാരും തിരഞ്ഞെടുപ്പ് സംസ്ഥാനതല പരിശീലകനുമായ എം.റഹീം നേതൃത്വം നല്‍കുന്ന അഞ്ചംഗ സംഘത്തില്‍ ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും സങ്കേതിക  വിദഗ്ധനും അംഗങ്ങളാണ്.
അന്വേഷണ സംഘം മാര്‍ച്ച് 18ന് കൊല്ലം അസംബ്ലി മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിശോധിച്ചു. വരും ദിവസങ്ങളില്‍ മറ്റ് താലൂക്കുകളിലെ തിരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് മാര്‍ച്ച് 20 നകം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സമര്‍പ്പിക്കുമെന്ന് ജില്ലാ  തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *