റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐസ് ലാന്‍ഡില്‍ കഴിഞ്ഞ 20 ദിവസത്തിനുളളില്‍ 40,000 ഭൂകമ്പങ്ങള്‍

March 17, 2021 - 10:36 am

ഐസ്‌ലാന്‍ഡ്: ഐസ് ലാന്‍ഡില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇവിടത്തുകാര്‍ ഉറങ്ങിയിട്ട് ആഴ്ചകളായി. ജനങ്ങള്‍ ക്ഷീണിതരാണ്. ‘എപ്പോഴും ഭൂമികുലുങ്ങുന്നതായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ് തകരാറായ ഒരു പാലത്തിന് മുകളിലൂടെ നടക്കുന്ന അനുഭവമാണത്’ ഗ്രിന്‍ഡാവിക് പട്ടണത്തിലെ ആജീവനാന്ത താമസക്കാരനായ റാന്‍വെയ്ഗ് ഗുഡ്മണ്ട് പറഞ്ഞു.

റെയ്ക് ജാനസ് ഉപദ്വീപിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന അഗ്നി പര്‍വവ്വതങ്ങളും ഭൂകമ്പ ഹോട്ട് സ്‌പോട്ടുകളും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഗ്രിന്‍ഡാവിക്. ഫെബ്രുവരി 24 മുതല്‍ 40,000 ത്തിലധികം ഭൂകമ്പങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. . കഴിഞ്ഞ വര്‍ഷം അവിടെ രേഖപ്പെടുത്തിയ മൊത്തം ഭൂകമ്പങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. യൂറേഷ്യന്‍, വടക്കേ അമേരിക്കന്‍ ടെക്‌റ്റോണിക്ക് പ്ലേറ്റുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഐസ് ലാന്‍ഡില്‍ ഇടക്കിടെ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഭൂകമ്പത്തിന്‍റെ ഉറവിടം മാഗ്മ എന്നറിയപ്പെടുന്ന ഉരുകിയ പാറയുടെ ഒരു വലിയ ഭാഗമാണ്. ഉപരിതലത്തിലേക്ക നീങ്ങാന്‍ ശ്രമിക്കവെ ഉപദ്വീപിനടിയില്‍ ഏകദേശം ഒരുകിലോമീറ്റര്‍ താഴേക്ക് നീങ്ങുന്ന ഇത്. ‘ ഇത്രയധികം ഭൂകമ്പങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടില്ല’ ഐസ് ലാന്‍ഡിക് കാലാവസ്ഥാ ഓഫീസിലെ (IMO)അഗ്നി പര്‍വ്വത അപകട കോര്‍ഡിനേറ്റര്‍ സാറാ ബര്‍സോട്ടി പറയുന്നു. അത്തരം ഭൂകമ്പങ്ങളില്‍ ചിലത് 5.7 വരെ ഉയര്‍ന്ന അളവിലുളളതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *