റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

March 17, 2021 - 10:41 am

ന്യൂ ഡല്‍ഹി; ഇന്ത്യയില്‍ 2019 മുതല്‍ 2000രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. 2000രൂപ നോട്ടുകള്‍ ഇപ്പോള്‍ വലിയ തോതില്‍ പ്രചാരത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2000 ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നുണ്ടെങ്കിലും ലേക് സഭയില്‍ രേഖാമൂലമുളള മറുപടി കാണിക്കുന്നത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാരും റിസര്‍വ് ബാങ്കും ഈ നോട്ടുകള്‍ അച്ചടിക്കാന്‍ ഒരുത്തരവും നല്‍കിയിട്ടില്ലായെന്നാണ്. ഫലത്തില്‍ 2000രൂപനോട്ടുകള്‍ അദൃശ്യമായിക്കൊണ്ടിരിക്കുന്നു. എടിഎമ്മുകളില്‍ നിന്ന് 2000രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. 2018 മാര്‍ച്ചുവരെയുളള കണക്കുപ്രകാരം ഇന്ത്യയില്‍ 3362 ദശലക്ഷം 2000രൂപ നോട്ടുകളാണ് വിതരണത്തിലുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *