റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവനക്കാര്‍ക്ക് സന്നദ്ധ വിരമിക്കല്‍: കരകൗശല-കൈത്തറി കയറ്റുമതി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ കേന്ദ്രാനുമതി

March 16, 2021 - 6:29 pm

ന്യൂഡല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നഷ്ടം നേരിടുന്ന കേന്ദ്ര ടെക്‌സ്‌ടൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കരകൗശല, കൈത്തറി കയറ്റുമതി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തുടര്‍ പ്രവര്‍ത്തന ചെലവുകള്‍ക്ക് മതിയായ വരുമാനം നേടാത്തതും പുനരുജ്ജീവനത്തിന് കാര്യമായ സാധ്യതയില്ലാത്തതുമാണ് തീരുമാനത്തിലേക്ക് എത്തിച്ചത്. 59 സ്ഥിരം ജീവനക്കാരും 6 മാനേജ്മെന്റ് ട്രെയിനികളുമാണ് ഇപ്പോള്‍ കോര്‍പ്പറേഷനിലുള്ള ജീവനക്കാര്‍. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ട്രെയിനികള്‍ക്കും പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സന്നദ്ധ വിരമിക്കല്‍ പദ്ധതിയുടെ (വിആര്‍എസ്) ആനുകൂല്യം ലഭിക്കുന്നതിന് അവസരം നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *