റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താൻ ബിജെപി അനുഭാവിയല്ലെന്ന് മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച മണികണ്ഠൻ, സ്ഥാനാർത്ഥിത്വം സ്നേഹത്തോടെ നിരസിക്കുന്നൂവെന്നും മണികണ്ഠൻ

March 15, 2021 - 8:17 am

കല്‍പ്പറ്റ: ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സി മണികണ്ഠന്‍. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനിസരിച്ചുകൊണ്ടുള്ള ഒരു ജോലിയും ജീവിതവും മാത്രമാണ് ആഗ്രഹിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും മണികണ്ഠന്‍ 15/03/21 തിങ്കളാഴ്ച പറഞ്ഞു. ഞായറാഴ്ചയാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം സി മണികണ്ഠനെ പ്രഖ്യാപിച്ചത്.

നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *