കൊച്ചി: നടനും ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപ്പോര്‍ട്ട് . ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 14/03/21 ഞായറാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കാമെന്നതാണ് പുറത്തു വരുന്ന സൂചനകൾ.



