റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്; മധ്യപ്രദേശിലെ ജില്ലകളും രാത്രികാല കര്‍ഫ്യൂവിലേക്ക്

March 13, 2021 - 3:22 pm

ഭോപ്പാല്‍: പഞ്ചാബിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ജില്ലകളും രാത്രികാല കര്‍ഫ്യൂവിലേക്ക് നീങ്ങുന്നു. ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഞായറാഴ്ച മുതലോ തിങ്കളാഴ്ച മുതലോ ആയിരിക്കും ഈ രണ്ടു ജില്ലകളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍നിന്ന് വിമാനത്തിലോ തീവണ്ടിയിലോ റോഡ് മാര്‍ഗമോ വരുന്നവരെ താപ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ചൗഹാന്‍ പറഞ്ഞു. വെള്ളിയാഴ്ച മധ്യപ്രദേശില്‍ 603 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *