റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശ്രീനിജന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

March 11, 2021 - 8:44 am

കോലഞ്ചേരി: കുന്നത്തുനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ശ്രീനിജന്റെ പ്രചരണത്തിന് കോലഞ്ചേരിയില്‍ തുടക്കമായി. ടൗണില്‍ നടത്തിയ റോഡ് ഷോയുമായാണ് പ്രചരണം തുടങ്ങിയത്.വൈകിട്ട 4.30 ഓടെ ബ്ലോക്ക് ജംഗ്ഷനിലെത്തിയ സ്ഥാനാര്‍ത്ഥിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. റോളര്‍സ്‌കേറ്റിംഗ് താരങ്ങളുടെ അകമ്പടിയോടെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ വരവേറ്റത്.

ഇടതുമുന്നണി നേതാക്കളായ പിആര്‍ മുരളീധരന്‍, സിബി ദേവദര്‍ശന്‍, ,കെഎ അരുണ്‍കുമാര്‍, എംപി ജോസഫ് ,സി വര്‍ഗീസ്, ജോര്‍ജ് ഇടപ്പരത്തി ,പൗലോസ് മുടക്കന്തല,റെജി ഇല്ലിക്കപ്പറമ്പില്‍,വര്‍ഗീസ് പാങ്കോടന്‍,എംപി വരുഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം, മാറമ്പിളളി,എന്നിവിടങ്ങളിലും റോഡ്‌ഷോ നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൈക്വോണ്ടോ ചാമ്പ്യന്‍ ദിയമേരി സാജുവിന്‍റെ പത്താം മൈലിലെ വീട്ടിലെത്തി ഉപഹാരം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *