സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും

തിരുവനന്തപുരം: രണ്ടുതവണ തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇക്കുറി കോണ്‍ഗ്രസില്‍ സീറ്റില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുളള മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. പകുതി സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കുമെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശൂരനാട് രാജശേഖരന്‍, എം.ലിജു എന്നിവരടക്കമുളള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ തീരുമാനംമൂലം പട്ടികയില്‍ നിന്ന് പുറത്താകും.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇതുവരെ എങ്ങും എത്തിയിട്ടില്ലെന്ന സൂചനകള്‍ 5.03.2021 വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി നല്‍കി. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ചേരുന്ന സ്‌ക്രീനിംഗ് കമ്മറ്റി പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാക്കുകയും ആ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോവുകയും ചെയ്യും. ഡല്‍ഹിയില്‍ വീണ്ടും സ്‌ക്രീനിംഗ് കമ്മറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേര്‍ന്നാവും അന്തിമ പട്ടിക തയ്യാറാക്കുക.

Share
അഭിപ്രായം എഴുതാം