ന്യൂ ഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍. പൈലറ്റ് വിവരം അറിയച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം തിരിച്ചുവിളിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് പൂനയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇന്‍ഡിഗോ 6ഇ -286 വിമാനത്തിലെ യാത്രക്കാരനാണ് താന്‍ പോസിറ്റീവാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖകളും ഇയാള്‍ കാബിന്‍ ക്രൂവിന് കൈമാറി . തുടര്‍ന്ന് പൈലറ്റ വിമാനത്താവളത്തിലെ കണ്‍ട്രോളറെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് യാത്രക്കാരന്‍ ഇരുന്നിരുന്ന സീറ്റുള്‍പ്പെടുന്ന ശ്രേണിയുള്‍പ്പെടെ മൂന്നുവരികളിലുളള സീറ്റുകളിലെ യാത്രക്കാരെ പുറത്തിറക്കിയ ശേഷം ഇയാളെയും പുറത്തിറക്കി. തുടര്‍ന്ന് സീറ്റുകള്‍ അണുവിമുക്തമാക്കുകയും സീറ്റ് കവറുകള്‍ മാറുകയും ചെയ്തശേഷമാണ് വിമാനം വീണ്ടും ടേക്കഓഫിന് തയ്യാറായത്. വിമാനം അണുവിമുക്തമാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാകുന്നതുവരെ മറ്റുയാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമായ വെളളവും മറ്റ് പാനീയങ്ങളും വിമാന കമ്പനി നല്‍കി. ഇവര്‍ക്ക് പിപിഇ കിറ്റും നല്‍കി. തങ്ങള്‍ സംതൃപതരാണെന്ന് യാത്രക്കാര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവായ യാത്രക്കാരനെ ഡല്‍ഹി സഫ്ദര്‍ജംങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.