സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രരണം , ഒരു കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു

തിരുവനന്തപുരം : ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയിനേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈകുടുങ്ങിയ മധ്യവയസ്‌ക്കനെ അഗ്നിശമന സേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ ഒരു കുടുംബത്തെയാകെ ദുഖത്തിലാഴ്തി.കുളിമുറിയിലെ ഡ്രെയിനേജ് പൈപ്പില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈ പൈപ്പിനുളളില്‍ കുടുങ്ങുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പകര്‍ത്തിയ അഗ്നി ശമന സേനാംഗങ്ങള്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈകുടുങ്ങി എന്നത് ആരോ നടത്തിയ വ്യാജ പ്രചരണമാണെന്നും അത് ശരിയല്ലെന്നും മാവേലിക്കര അഗ്നിശമന സേനാ ഓഫീസ് അറിയിച്ചു.

2021 ഫെബ്രുവരി 26-ാം തീയതി രാത്രിയാണ് മാവേലിക്കര മാന്നാറില്‍ മധ്യവയസ്‌ക്കനായ ഗൃഹനാഥന്റെ കൈ പൈപ്പില്‍ കുടുങ്ങിയത് കൈ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ അഗ്നി ശമന സേനയെ വിളിക്കുകയായിരുന്നു. അയല്‍ക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു. എന്നാല്‍ ആരാണ് ഈ വ്യാജ പ്രചരണം നടത്തിയതെന്ന് വ്യക്തമല്ല. ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായതോടെ കുടുംബം മാനസിക വിഷമത്തിലാണ്. മകളോട് കൂട്ടുകാരെല്ലാം വിളിച്ചു ചോദിക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.ജോലിക്കുപോകാനും കഴിയുന്നില്ല.ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

മുമ്പൊരിക്കല്‍ കൊച്ചിമെട്രോയില്‍ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടാായിരുന്ന ആള്‍ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ പോയി തിരികെ വരുമ്പോള്‍ ഉറങ്ങി പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും ലക്ഷക്കണക്കിനാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമൂടും സൗബിനും അഭിനയിച്ച വികൃതി എന്ന സിനിമക്ക് ആധാരമാവുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →