മാന്നാറില്‍ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ബിന്ദു സ്വർണക്കടത്തിലെ പങ്കാളി

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ബിന്ദുവെന്ന യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് 23/02/21 തിങ്കളാഴ്ച രാത്രി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാട്ടി കൊടുത്തത് പീറ്ററാണെന്നാണ് സംശയിക്കുന്നത്.

22/02/21 തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു വിദേശത്ത് നിന്നും എത്തിയ ബിന്ദുവിനെ അജ്ഞാത സംഘം തട്ടികൊണ്ട് പോയത്. തുടര്‍ന്ന് ദേശീയ പാതയോരത്ത് യുവതിയെ കണ്ടെത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണത്തെക്കുറിച്ച് ചോദിച്ചായിരുന്നു സംഘം വീട്ടിലെത്തിയത്. എന്നാല്‍ ആരും തന്റെ കൈവശം സ്വര്‍ണം തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു പറഞ്ഞതോടെ ആള് മാറിപോയെന്ന് പറഞ്ഞ് മൂവര്‍ സംഘം തിരിച്ചു പോയി. ഇതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായതും ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതും.

അതേസമയം ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നിന്നും വരുമ്പോള്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഏറ്റവും ഒടുവിലായി ഒന്നര കിലോ സ്വര്‍ണം കൊണ്ട് വന്നിട്ടുണ്ടെന്നും യുവതി ഒടുവില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.

Share
അഭിപ്രായം എഴുതാം