റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുളള പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

February 23, 2021 - 10:48 am

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ്ണ പിന്തണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംഷീര്‍ വയലില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി നിയമ വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തിവരുകയാണെന്നും കമ്മീഷന്‍ അറിയിച്ചു.

ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ തപാല്‍ വോട്ടവകാശം നല്‍കാന്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ ക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. യു.എസ്.കാനഡ,ന്യൂസീലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ,ജര്‍മ്മനി,ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇലക്ട്രോണിക്ക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിച്ച് വോട്ടുചെയ്യാനുളള സൗകര്യം വ്യാപിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *