റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്

February 23, 2021 - 10:41 am

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്കേര്‍പ്പെടുത്തി. ആനയെ എഴുന്നെളളിക്കുന്നതിനുളള നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ചുമീറ്ററിനടുത്ത് ആരെയും അടുപ്പിക്കരുതെന്ന നിബന്ധന പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടാന സംരക്ഷണ സമിതിയുടെ അനുമതി വനം വകുപ്പ് റദ്ദാക്കിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെളളിപ്പിന് കൊണ്ടുുപോകാന്‍ അനുമതി നല്‍കിയിരുന്നു. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ മാത്രമാണ് അനുമതി ഉളളത്. ആഴ്ചയില്‍ രണ്ടു തവണ മാത്രമേ പാടുളളുവെന്നും പറഞ്ഞിരുന്നു. എഴുന്നെളളിപ്പിന് കൊണ്ടുപോകുമ്പോള്‍ നാല് പാപ്പാന്മാര്‍ ആനക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി നല്‍കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *