റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ; തെക്കിൽ വില്ലേജിൽ 40 വർഷമായി കൈവശമുള്ള ഭൂമിക്ക് പട്ടയം

February 22, 2021 - 2:20 pm

കാസർഗോഡ്: കഴിഞ്ഞ 40 വർഷമായി കൈവശമുള്ള തെക്കിൽ വില്ലേജിലെ കോലാംകുന്നിലെ ഭൂമിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ മൂലം ലഭിച്ച പട്ടയം ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീടുകളിലെത്തിച്ചു നൽകി. 1984 മുതൽ മുതൽ തെക്കിൽ വില്ലേജിലെ കോലംകുന്നിലെ കൈവശക്കാരുടെ പട്ടയ അപേക്ഷ തീർപ്പുകൽപ്പിക്കാതെ കിടക്കുകയായിരുന്നു. മിച്ച ഭൂമിയായതിനാൽ പല നിയമ തടസ്സങ്ങളും ഉണ്ടായി. അന്നുമുതൽ ഇ. ചന്ദ്രശേഖരൻ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. 

മുമ്പ് ഇതേ സ്ഥലത്ത് ജന്മിയുടെ ഭൂമിയിൽ താമസിച്ചിരുന്ന ഒമ്പത് പേർക്ക് ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടർന്ന് ലാൻഡ് ട്രിബ്യൂണൽ പട്ടയം ലഭിച്ചിരുന്നു. പിന്നീട് ഇ. ചന്ദ്രശേഖരൻ മന്ത്രി ആയപ്പോൾ 2018ലും, 2019ലും കൈവശക്കാരായ 10 പേർ ഒപ്പിട്ട് നിവേദനം നൽകി. ഈ അപേക്ഷയിന്മേൽ അടിയന്തിരമായി ഡിജിറ്റൽ സർവ്വെ നടത്തി കൈവശക്കാരുടെ ഭൂമി കണ്ടെത്തി പട്ടയം കൊടുക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കളക്ടർ ഒരു സ്പെഷ്യൽ സർവെ ടീമിനെ ചുമതലപ്പെടുത്തി കൈവശ  ഭൂമിയുടെ അതിർത്തി നിർണയിച്ച് നിയമ തടസ്സങ്ങൾ പരിഹരിച്ച് പട്ടയം കൊടുക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *