ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലികോം മേഖലയിലെ ഗിയര്‍ നിര്‍മാണത്തിനായുള്ള 12,195 കോടിയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കി്. രാജ്യത്ത് 5 ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആഗോള പവര്‍ഹൗസായി രാജ്യത്തെ മാറ്റുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതോടെ ടെലികോം ഗിയര്‍ നിര്‍മാണത്തിനുള്ള പിഎല്‍ഐ പദ്ധതി 2021 ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനക്ഷമമാകും.അഞ്ച് വര്‍ഷത്തിനിടെ രണ്ട് ലക്ഷം കോടി രൂപയുടെ കയറ്റുമതിയോടെ ഏകദേശം 2.4 ലക്ഷം കോടി രൂപയുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. മൂവായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍, നികുതി എന്നിവയും സര്‍ക്കാരിന് ഈ പദ്ധതിയില്‍ നിന്ന് ലഭിക്കും. പുതിയ പദ്ധതി ഏകദേശം 2.4 ലക്ഷം രൂപയുടെ ഉത്പാദനത്തിലേക്ക് നയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.



