റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ ഗ്രാമപഞ്ചായത്തിലും സപ്ലൈകോ യാഥാര്‍ത്ഥ്യമായി; മന്ത്രി പി. തിലോത്തമന്‍

February 18, 2021 - 10:42 pm

വയനാട്: സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍ യാഥാര്‍ത്ഥ്യമായെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് സപ്ലൈകോയുടെ സേവനം ആവശ്യമുള്ളിടത്തെല്ലം മാവേലി സ്റ്റോറുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിലും വില വര്‍ധനവില്ലാതെ അവശ്യ വസ്തുക്കളുടെ വില്‍പ്പന നടത്തി. ഇതിനായി 200 കോടിയിലധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചത്. കര്‍ഷകരുടെ ഉത്പാദന കേന്ദ്രങ്ങളിലെത്തി നെല്ല് സംഭരണം നടത്തുന്നതും സപ്ലൈകോ മുഖേനയാണ്. ഇതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതു വിതരണ സംവിധാനമായി മാറാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *