തിരുവനന്തപുരം: വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര ഭഗവതീപുരം സ്വദേശിനി സ്വര്‍ണമ്മയാണ് മരിച്ചത്. വിറകടുപ്പില്‍ നിന്ന് തീപടര്‍ന്നതായാണ് പ്രാഥമീക നിഗമനം. കാട്ടാക്കടയില്‍ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും സ്വര്‍ണ്ണമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.




