Tag
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡ് ദുരന്തം: ഏരിയല്‍ സര്‍വേ നടത്തി

February 11, 2021 - 7:20 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഞായറാഴ്ച വെള്ളപ്പൊക്കമുണ്ടായ ഹിമപാതത്തിന്റെ സ്ഥാനം സംബന്ധിച്ച് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്ര വിദഗ്ധരുടെ സംഘം ഏരിയല്‍ സര്‍വേ നടത്തി. വലിയ ഹിമാനി താഴേക്ക് നിലം പതിച്ചതിനെ തുടര്‍ന്നാണ് വെള്ളപൊക്കമുണ്ടായതെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഉത്തരാഖണ്ഡിലെ ദുരന്ത കാരണം ഗ്ലേഷ്യല്‍ തടാകം മൂലമുണ്ടാവുന്ന ഗ്ലോഫ് ആവാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വെള്ളപൊക്കത്തില്‍ വലിയ നാശനഷ്ടം ഉണ്ടായ റെയ്നി ഗ്രാമവും സംഘം പരിശോധിക്കുന്നുണ്ട്. ഗ്ലേഷ്യല്‍ ലേക്ക് ഔട്ട് ബര്‍സ്റ്റ് ഫ്ലഡ് എന്നതിന്റെ ചുരുക്കെഴുത്താണ് ഗ്ലോഫ്. മഞ്ഞ് പാളി പൊട്ടി അടര്‍ന്ന് മാറി മഞ്ഞ് തടാകം രൂപപ്പെട്ടു. ഇത് പൊട്ടി വെളളപൊക്ക ദുരന്തമുണ്ടാവുന്നതിനെയാണ് ഗ്ലോഫ് എന്ന് വിളിക്കുന്നത്. ചൂടുപിടിക്കുന്ന താപനില മൂലമുണ്ടാകുന്ന ഹിമാനികളിലെ പിന്‍വാങ്ങല്‍ മൂലമാണ് ഇത്തരത്തില്‍ ഗ്ലേഷ്യല്‍ തടാകങ്ങളുണ്ടാവുന്നത്. ഗ്ലോഫ് അല്ലെങ്കില്‍ നേരത്തെ ഉണ്ടായിരുന്ന ഹിമ തടാകം പൊട്ടിത്തകര്‍ന്നതും വെള്ളപൊക്കത്തിന് കാരണമായിരിക്കാമെന്ന് ഗ്ലേസിയോളജിസ്റ്റ് ഡി പി ദോബാല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *